ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചക്കരക്കൽ മേഖലാ സമ്മേളനം നടന്നു
കണ്ണൂർ : ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചക്കരക്കൽ മേഖലാ സമ്മേളനം അഞ്ചരക്കണ്ടി ബേങ്ക് ഓഡിറ്റോറിയത്തിലെ വി.പുഷ്പരാജൻ നഗറിൽ വെച്ച് നടന്നു. ചക്കരക്കൽ
എസ്.എച്ച്.ഒ. എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി. ദിനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പൂക്കള മത്സര വിജയികൾക്കും പോസ്റ്റർ ഡിസൈൻ ചെയ്തവർക്കുമുള്ള ഉപഹാര വിതരണം ഉദ്ഘാടകൻ നിർവ്വഹിച്ചു.മേഖലാ സെക്രട്ടറി കെ.ടി. സജീവൻ, ജില്ലാ വൈസ് പ്രസി:വി.വി. അബ്ദുൾ മുത്തലീബ്, എൻ.വി. പവിത്രൻ, കെ.വി. വിനയകൃഷ്ണൻ, പി.വി. അനിൽ കുമാർ, ടി.സി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട് എസ്. ഷിബുരാജ് ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ മേഖലാ പ്രസിഡന്റ് സി. ദിനീഷ് അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസി: പി.പി. ശശികുമാർ, സുനിൽ വടക്കുമ്പാട്, വീതിലേഷ് അസുരാഗ്, വി.വി. അബ്ദുൾ മുത്തലീബ് തുടങ്ങിയവർ സംസാരിച്ചു.