കണ്ണപുരം കീഴറ കാരക്കുന്നിൽ തീപിടുത്തം; കാരക്കുന്ന് ജപ്പാൻ വാട്ടർ ടാങ്കിന് സമീപമാണ് തീപിടുത്തം ഉണ്ടായത്
കണ്ണൂർ : കണ്ണപുരം കീഴറ കാരക്കുന്നിൽ തീപിടുത്തം. കാരക്കുന്ന് ജപ്പാൻ വാട്ടർ ടാങ്കിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ യാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ രണ്ടേക്കറോളം സ്ഥലം കത്തി നശിച്ചു. കണ്ണൂരിൽ നിന്നും ഒരു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാരുടെ തൽസമയ ഇടപെടലുകൾ കൊണ്ടാണ് രണ്ട് മൊബൈൽ ടവറുകൾ കത്താതിരുന്നത്. സമീപപ്രദേശങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ് ഇതും അഗ്നിപടരാൻ ഇടയാക്കി.