ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പഠന ക്ലാസ് നടന്നു
കണ്ണൂർ : ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പഠന ക്ലാസ് പാപ്പിനിശ്ശേരി എകെജി സെന്ററിൽ നടന്നു. TI മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ ജയ ഡാളി, സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി എന്നിവർ ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി പി വി ഭാസ്കരൻ, ഓ വിജയൻ, എം എം സുരേന്ദ്രൻ, ടിവി ഉണ്ണികൃഷ്ണൻ, കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.