കണ്ണൂർ, കാസർകോട് ജില്ലയിലെ കലാകാരൻമാരുടെ കൂട്ടായ്മ ഉറ്റവരെന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കുന്നു
കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കണ്ണൂർ, കാസർകോട് ജില്ലയിലെ കലാകാരൻമാരുടെ കൂട്ടായ്മ ഉറ്റവരെന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കുന്നു. ചാപ്പയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിനിമാ ഗ്രാമം ഉറ്റവർ മ്യൂസിക്കൽ ആൽബം പ്രശസ്ത യു ട്യൂബ് ചാനലായ സിജോഷ് എൻ റിയ, നന്ദൂസ് ഫാമിലി ഫെയ്സ് ബുക്ക് പേജിലൂടെയും സിനിമാ ഗ്രാമത്തിൻ്റെ ചാനലിലൂടെയുമാണ് റിലീസ് ചെയ്യുക.
അപ്രതീക്ഷിതമായ ഉരുൾ പൊട്ടലിൽ തകർന്നു പോയ വയനാട് ചൂരൽമലയിലെ കണ്ണീർ കയത്തിൽ അലിഞ്ഞ് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ നൊമ്പരമാണ് ഈ ആൽബത്തിൻ്റെ പ്രമേയം. ചാപ്പയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിനിമാ ഗ്രാമം ഒരുക്കുന്ന ഉറ്റവർ മ്യൂസിക്കൽ ആൽബത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ദുരന്ത ബാധിതർക്ക് കൈമാറും ചാപ്പയിൽ പ്രൊഡഷൻസിൻ്റെ ബാനറിൽ ശ്രീജിത്ത് ചാപ്പയിലാണ് മൂന്നര മിനുട്ട് ദൈർഘ്യമുള്ള ആൽബം നിർമ്മിച്ചിട്ടുള്ളത്. ഗാനരചന മേക്കപ്പ്, സംവിധാനം രജീഷ് ആർ പൊതാവൂർ നിർവഹിച്ചു. മഹേഷ് പോൾ (ക്യാമറ, എഡിറ്റിങ്) അനീഷ് പൂന്തോടൻ (സംഗീതം) സുരേഷ് പള്ളിപ്പാറ, അനീഷ് പൂന്തോടൻ (ഗാനാലാപനം) കമറുദ്ദീൻ കീച്ചേരി (ബിജിഎം, മിക്സിങ്) എന്നിവരാണ് മറ്റു അണിയറ ശിൽപ്പികൾ. വാർത്താ സമ്മേളനത്തിൽ രജീഷ് ആർ പൊതാവൂർ, ശ്രീജിത്ത് ചാപ്പയിൽ, അനീഷ് പൂന്തോടൻ, മഹേഷ് പോൾ എന്നിവർ പങ്കെടുത്തു.