ഓണം മേള 2024ൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം മേള 2024ൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന ഗ്രാമ വ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ് നിർവഹിച്ചു. ഓണം മേള സമ്മാന കൂപ്പൺ ആദ്യഘട്ട നറുക്കെടുപ്പും നടന്നു. പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ അധ്യക്ഷത വഹിച്ചു വി ഷിബു, കെ വി, ദീപേഷ് നാരായണൻ, അരക്കൻ പ്രമോദ്, പി കെ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.