സിപിഎം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി
പാപ്പിനിശ്ശേരി : സിപിഎം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം പാപ്പിനിശ്ശേരി എകെജി സെന്ററിലെ ഒ വി നാരായണൻ നഗറിൽ CPIM കണ്ണൂർ ജില്ലാകമ്മറ്റി മെമ്പർ കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. ടി.വി രാജിവൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി മെംബർമാരായ ടി.ചന്ദ്രൻ, കെ.നാരായണൻ എൻ.ശ്രീധരൻ, പി.ഗോവിന്ദൻ, എം.സി റമിൽ, കെ.പ്രദീപ് കുമാർ, എ സുനിൽ കുമാർ, കാവുമ്പായി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.