മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പ് പാപ്പിനിശ്ശേരി ബി ആർ സി തലത്തിൽ സമാപിച്ചു
പാപ്പിനിശ്ശേരി : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം യുനിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പ് പാപ്പിനിശ്ശേരി ബി ആർ സി തലത്തിൽ സമാപിച്ചു. സെപ്റ്റംബർ 18,19,20 തീയ്യതികളിലായി ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻ ഡറി സ്കൂളിൽ നടന്ന ക്യാമ്പ് നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന തൊഴിൽ മേഖലകളിൽ സാമാന്യ ശേഷി നേടാനും വിദ്യാർത്ഥികളിൽ ജീവിത നൈപുണികൾ വികസിപ്പിക്കുന്നതിനും ലക്ഷ്യം വെക്കുന്നു.
കൃഷി, പാചകം, പ്ലംബിംഗ് എന്നീ മേഖലകളിലെ നൂതന പ്രവർത്തനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി ആർ പി മാരായ സന്തോഷ് എ (ബി ആർ സി ട്രെയ്നർ) മിഥുൻ കെ പി (സി ആർ സി സി) മീന കൂവ (സ്പെഷ്യലിസ്റ്റ് ടീച്ചർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ വിവിധ സ്കൂളിൽനിന്നും ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ ഇ എം എസ് സ്കൂളിലെ പാചത്തൊഴിലാളികളെ ആദരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസർ കുട്ടികളുമായി സംവദിച്ചു. സമാപന സമ്മേളനം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുബ്സീന കെ വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഗോപാലൻ സീനിയർ അസിസ്റ്റന്റ് ദിനേഷ് ബാബു എം വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ മികച്ച വിദ്യാർത്ഥികർഷകനുള്ള പുരസ്ക്കാരം നേടിയ ആരോമൽ ആദരിച്ചു.