തളിപ്പറമ്പ് ചിറവക്കിൽ ഓയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
തളിപ്പറമ്പ് : ദേശീയ പാതയിൽ തളിപ്പറമ്പ് ചിറവക്കിൽ ഓയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. യു പി സ്വദേശി പവൻ ഉപാധ്യായ്ക്കാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെ യാണ് സംഭവം.