ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ ക്ലാസ് നടന്നു
കണ്ണൂർ : ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ ക്ലാസ് നടന്നു. ലോക അവയവ ദാന ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ഡോ തസ്നീം ക്ലാസ് കൈകാര്യം ചെയ്തു. പ്രധാന അധ്യാപിക ഷീജ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വച്ച് ജെആർസി കോഡിനേറ്റർ ജിജിൽ തന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം കൈമാറി. ജെആർസി കോഡിനേറ്റർമാരായ ജിജിൽ, ആതിര, എന്നിവരോടൊപ്പം പി.ശ്രീജ, മഹേഷ് എന്നിവർ നേതൃത്വം നൽകി.