ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചുഴലി : ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ചെങ്ങളായി, ഐആർപിസി ചുഴലി എന്നിവയുടെ സംയുക്താഭിമുഖ ത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ശോഭന ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ആയുർവേദ ആശുപത്രി ഡോക്ടർ ദീപ്ന ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.