റവന്യൂ വകുപ്പുതല അന്വേഷണത്തിൽ സത്യം സത്യമായി തന്നെ നൽകിയിട്ടുണ്ടെന്ന് കലക്ടർ അരുൺ കെ വിജയൻ
കണ്ണൂർ : റവന്യൂ വകുപ്പുതല അന്വേഷണത്തിൽ സത്യം സത്യമായി തന്നെ നൽകിയിട്ടുണ്ടെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. പോലീസ് മൊഴി രേഖപ്പെടുത്തുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സാധാരണഗതിയിൽ ജില്ലയിൽ വരുമ്പോൾ ജില്ലയുടെ കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ ചെന്നത് എ ഡി എമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.