മോറാഴ സമര നായകനുമായ കെ.പി.ആര് ഗോപാലന് അനുസ്മരണം കല്ല്യാശ്ശേരിയില്‍ സംഘടിപ്പിച്ചു
കല്ല്യാശ്ശേരി : സിപിഎം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിൽ ധീര വിപ്ലവ കാരിയും, മോറാഴ സമര നായകനുമായ കെ.പി.ആര് ഗോപാലന് അനുസ്മരണം കല്ല്യാശ്ശേരിയില്‍ സംഘടിപ്പിച്ചു. സ്മൃതി കുടീരത്തില്‍ സിപിഎം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി ടി.ചന്ദ്രന് റീത്ത് സമര്‍പ്പിച്ചു. അനുസ്മരണ യോഗത്തില്‍ സിപിഎം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി.ടി.ബാലകൃഷ്ണന് അദ്ധ്യക്ഷനായി. സിപിഎം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ലക്ഷ്മണന്, ടി.ചന്ദ്രന് എന്നിവർ സംസാരിച്ചു.