ചേതന ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റി നാടക സംവിധായകൻ കെ ജി ബേബി അനുസ്മരണം സംഘടിപ്പിച്ചു
കണ്ണൂർ : ചേതന ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റി നാടക സംവിധായകൻ കെ ജി ബേബി അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങ് ചലചിത്ര സംവിധായകൻ എം ജി ശശി ഉൽഘാടനം ചെയ്തു. കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ മഹേഷ് മംഗലാട്ട്, പി മുരളീധരൻ, കെ പി വിനോദ് കുമാർ, സി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.