മുണ്ടേരി പഞ്ചായത്ത് പരിസരത്ത് കർഷക ചന്ത സംഘടിപ്പിച്ചു
മുണ്ടേരി : മുണ്ടേരി കൃഷിഭവൻ, മുണ്ടേരി ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭി മുഖ്യത്തിൽ മുണ്ടേരി പഞ്ചായത്ത് പരിസരത്ത് കർഷക ചന്ത സംഘടിപ്പിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി എ. അനിഷ ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ വില കുറച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചന്ത കൊണ്ട് ലക്ഷ്യമിടുന്നത്. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പി.ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ എസ്.ഗീതു സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.