കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് നൽകി
തളിപ്പറമ്പ : കേരള പോലീസ് ഓഫീസസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവർക്കു ള്ള യാത്രയയപ്പ് നൽകി. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് ഐ ചന്ദ്രൻ എം ജില്ലാ ഹെഡ് കോർട്ടറിലെ എസ് ഐ ഗിരീഷ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷൈല പി പി ചെറുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ തങ്കമണി പി എന്നിവരാണ് ഈ മാസം സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നത്. കണ്ണൂർ റൂറൽ അഡീഷണൽ എസ്പി ജയരാജ് എൻ ആർ മുഖ്യാതിഥിയായി. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജയേഷ് ടിവി അധ്യക്ഷനായി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് കെപി കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ കെ പി ഒ എ ജില്ലാ കമ്മിറ്റി അംഗം പ്രവീണ കെ എന്നിവർ സംസാരിച്ചു. കെ പി ഓ എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി രമേശൻ എൻ വി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സാഹിദ എംകെ നന്ദിയും പറഞ്ഞു.