ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം 2.0 ജനകീയ ക്യാമ്പയിൻ രൂപീകരണ യോഗം നടന്നു
മുണ്ടേരി : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം 2′.0 ജനകീയ ക്യാമ്പയിൻ നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ചെമ്പിലോട് ഗ്രാമ പ്രസിഡൻ്റ് കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.പ്രസീത അധ്യക്ഷത വഹിച്ചു. ബ്ലോക്മെമ്പർ ഇ.കെ.സുരേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ, ഹരിത കേരള മിഷൻ കോ-ഓഡിനേറ്റർ കെ.നാരായണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഹരിത കർമ്മ സേനഅംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.