ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിയുടെ വിളപ്പെടുപ്പ് നടന്നു
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി കൃഷിഭവൻ്റെ സഹായത്തോടെ പാപ്പിനിശ്ശേരി 1V – ാം വാർഡിൽ ഷാജി കെ.സിയും സുഹൃത്ത്ക്കളും കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളപ്പെടുപ്പ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. വി സുശീല നിർവ്വഹിച്ചു. പാപ്പിനിശ്ശേരി കൃഷി ഓഫീസർ രാജശ്രീ അദ്ധ്യക്ഷതവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെർ പേഴ്സൺ അജിത പി.പി. വാർഡ് മെമ്പർ പൂഞ്ഞത്ത് രാജൻ, കൃഷി അസിസ്റ്റൻ്റ് ദീപ്തി. മുഹമ്മദ് നിത്താഷ് എന്നിവർ സംസാരിച്ചു.