പട്ടുവം കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാൾ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു
തളിപ്പറമ്പ് : പട്ടുവം കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാൾ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിവി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ,സീനത്ത് മഠത്തിൽ, അസി: എഞ്ചിനീയർ അശ്വിനി വിനയ കൃഷ്ണൻ, ടി വി പ്രേമൻ, ടി ദാമോദരൻ എന്നിവർ സംസാരിച്ചു .മെഡിക്കൽ ഓഫീസർ രശ്മി മാത്യു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.