പയ്യന്നൂരില്‍ പാചകവാതക ഏജന്‍സി ജീവനക്കാരനെ അക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു യുവാക്കൾ പിടിയില്‍
കണ്ണൂർ : പയ്യന്നൂരില്‍ പാചകവാതക ഏജന്‍സി ജീവനക്കാരനെ അക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു യുവാക്കൾ പിടിയില്‍. മഹാദേവ ഗ്രാമത്തി ലെ സി.കെ രാമകൃഷ്ണന്റെ പക്കല്‍ നിന്നും 2,05400രൂപ കവർന്ന കേസിൽ പട്ടുവം സ്വദേശി മുഹമ്മദ് അജ്മല്‍ (23), തളിപ്പറമ്പ് മന്നയിലെ റുഫൈദ് (23), മുയ്യം മുണ്ടേരിയിലെ മുഹമ്മദ് റിസ്വാന് (18) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ എസ്പി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമാ യ അന്വേഷണത്തില്‍ എസ് ഐ പി.യദുകൃഷ്ണന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെ പയ്യന്നൂര്‍ അമ്പലം-തെരു റോഡിലെ ഇടറോഡിലാണ് കേസിനാസ്പദമായ സംഭവം. റിട്ട. റൂറല്‍ ബാങ്ക് ജീവനക്കാരനും ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനുമായ സി.കെ രാമകൃഷ്ണനെ ബൈക്കിലെത്തിയാണ് യുവാക്കള്‍ കവര്‍ച്ചക്കിരയാക്കിയത്. സ്കൂട്ടറില്‍ രാമകൃഷ്ണന് വീട്ടിലേക്ക് മടങ്ങുമ്പോളാണ് അക്രമിച്ച് പണം കവർന്നത്