ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
പഴയങ്ങാടി : ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. അർഹരായ 15 ഓളം പേർക്കാണ് സഹചാരി എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കിയത്. ചടങ്ങ് ഇരിണാവിൽ മുൻമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അർഹരായ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്തത്.സഹചാരി പദ്ധതിപ്രകാരമാണ് അപേക്ഷകരായ 43 പേരിൽ നിന്നും അർഹരായ 15 പേർക്ക് സ്കൂട്ടറുകൾ നൽകിയത്. വിദ്യാർത്ഥികളും വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവരുമായി അർഹർക്കാണ് സ്കൂട്ടർ നൽകിയത്. ചടങ്ങ് മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷതവഹിച്ചു.സെക്രട്ടറി കെ സുനിൽകുമാർ.വൈസ് പ്രസിഡണ്ട് ഡി വിമല,ടി ടി ബാലകൃഷ്ണൻ, എ വി രവീന്ദ്രൻ, പ്രേമാ സുരേന്ദ്രൻ, മുഹമ്മദ് റഫീഖ്, എം കെ പി ഷുക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.