സംസ്ഥാനത്ത് ഓഗസ്റ്റ് 21 ന് ഹർത്താൽ നടത്താൻ തീരുമാനിച്ചതായി ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ
കണ്ണൂർ : സംസ്ഥാനത്ത് ഓഗസ്റ്റ് 21 ന് ഹർത്താൽ നടത്താൻ തീരുമാനിച്ചതായി ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ് സി /എസ് ടി ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർത്താൽ നടത്തുന്നത്. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുഞ്ഞമ്പു കല്യാശ്ശേരി, പത്മനാഭൻ മൊറാഴ, ഷൈജു കൊറ്റാളി, എം കെ ചന്ദ്ര കമൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.