കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കേന്ദ്രമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്
കണ്ണൂർ : കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കേന്ദ്രമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് പരിപാടി നടത്തിയത്.ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതാണ് പുസ്തകം. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുസ്തക പ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. പുസ്തകത്തിന് കൊടുക്കാമായിരുന്ന പേര് പകയുടെ കണക്ക് പുസ്തകം എന്നായിരുന്നു.
പണം വാങ്ങിയത് സഖാക്കളിൽ നിന്ന്, ബഹുജനമെന്നാൽ പൊതുജനമല്ല. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വ്യക്തമാക്കി. 2017ലെ ഏരിയ സമ്മേളന ത്തിൽ കെ പി മധുവിന്റെ പേര് നിർദേശിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഏരിയ സെക്രട്ടറി ആയിരുന്ന മധുസൂദനൻ ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് സമ്മേളനത്തിൽ പേര് നിർദേശിച്ചത്. 2021ലെ തെരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേട് മൂന്ന് ഓഡിറ്റർമാർ പരിശോധിച്ചത് ആണ്.
ധനരാജ് രക്തസാക്ഷി ഫണ്ട് രണ്ടു രീതിയിലാണ് ഫണ്ട് ശേഖരിച്ചത്. ഒന്ന് പാർട്ടി സഖാക്കളിൽ നിന്ന്, രണ്ടു സഹകരണ ജീവനക്കാരിൽ നിന്ന്. ബഹുജനങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ടില്ല. ഏരിയ കമ്മിറ്റി വരവ് ചെലവ് കണക്ക് ചർച്ച ചെയ്തു അംഗീകരിച്ചതാണ്. കുഞ്ഞികൃഷ്ണൻ തരംതാണ പ്രസ്താവ നനടത്തി. എല്ലാ ബൂത്തുകളിലും അനുഭാവി യോഗങ്ങൾ നടത്തും. അവിടെ കണക്ക് അവതരിപ്പിക്കും. പാർട്ടി അനുഭാവി കുടുംബം ഉണ്ടാകും. പാർട്ടിയെ സ്നേഹിക്കുന്നവരും ഉണ്ടാകും. ബഹുജനങ്ങളും പൊതുജനങ്ങളും രണ്ടും രണ്ടാണ്. ധൻരാജ് ഫണ്ട് സ്വീകരിച്ചിട്ടുള്ള ത് പാർട്ടി സഖാക്കളിൽ നിന്ന് മാത്രമാണ്. എം വി ഗോവിന്ദൻ മറിച്ചു പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.