സമസ്തയുടെ നൂറാം വാർഷികം നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
കണ്ണൂർ : സമസ്തയുടെ നൂറാം വാർഷികം 08.02.2026 തീയതിയിൽ കാസർഗോഡ് കുനിയയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂർ ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനായി പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
വയനാട് നിന്നും വരുന്ന വാഹനങ്ങൾ
പെരിയ- നെടുംപൊയിൽ- പേരാവൂർ- ഇരിട്ടി- പയ്യാവൂർ- ആലക്കോട്- ചെറുപുഴ- ചീമേനി- കാഞ്ഞങ്ങാട് വഴി പോകേണ്ടതാണ്.
കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങൾ
ചോനാടം- മമ്പറം- അഞ്ചരക്കണ്ടി- ചാലോട്- മയ്യിൽ- തളിപ്പറമ്പ് വഴി പോകേണ്ടതാണ്.
കുഞ്ഞിപ്പള്ളി- മോന്താൽ പാലം- മേക്കുന്ന്- പാനൂർ- കൂത്തുപറമ്പ്- ചാലോട്- മയ്യിൽ- തളിപ്പറമ്പ് വഴി പോകേണ്ടതാണ്.
അല്ലാത്തപക്ഷം കുഞ്ഞിപ്പള്ളി- ഇരിട്ടി- ഉളിക്കൽ- ആലക്കോട്- ചീമേനി- കാഞ്ഞങ്ങാട് വഴി പോകേണ്ടതാണ്.