കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി പരിപാടി സംഘടിപ്പിച്ചു
പഴയങ്ങാടി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാട്ടുപാടാം കൂട്ടു കൂടാം എന്ന സംഗീത പരിപാടി നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ സംഘടിപ്പിച്ചു. സംഗീത അധ്യാപിക രാഖി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ സംഗീത പരിപാടി എന്നിവ അരങ്ങേറി. അഭയലക്ഷ്മി അധ്യക്ഷത വഹിച്ചു. പി കെ വിശ്വനാഥൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജയശ്രീ ടീച്ചർ, ആദിദേവ്, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം രമേഷ് കുമാർ, ഹരിദാസൻ, കെ വി ഹനീഷ്, ബിജു, ശിവദാസൻ ആനപ്പള്ളി, സിയ എന്നിവർ സംസാരിച്ചു.