കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രിയോടനു ബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി
കണ്ണൂർ : കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രിയോടനു ബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. എല്ലാദിവസവും രാവിലെ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണവും വൈകുന്നേരം 6.30 മുതൽ കലാപരിപാടികളും അരങ്ങേറും. 10 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ ഗ്രന്ഥം വെപ്പ് ദീപാരാധന യ്ക്ക് ശേഷം ഗ്രന്ഥ പൂജ 12 ന് ശനിയാഴ്ച വൈകുന്നേരം വാഹനപൂജ 13 ന് ഞായറാഴ്ച വിദ്യാരംഭം എന്നിവ ഉണ്ടാവും.