അഖില കേരള മാരാർ ക്ഷേമസഭ കണ്ണൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും നടന്നു
കണ്ണൂർ : അഖില കേരള മാരാർ ക്ഷേമസഭ കണ്ണൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും ചിറക്കൽ ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്നു. അഖിലകേരള മാരാർ ക്ഷേമസഭ സംസ്ഥാന പ്രസിഡൻറ് എൻ ഇ ഭാസ്കര മാരാർ പരിപാടി ഉദ്ഘാടനം ചെയ്തു. അഖില കേരള മാരാർ ക്ഷേമസഭ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി വി രാജശേഖര മാരാർ അധ്യക്ഷത വഹിച്ചു. ഡോ. ഹരിദാസ് മാരാർ മാമ്പയിൽ മുഖ്യാതിഥിയായി.
അഖില കേരള മാരാർ ക്ഷേമസഭ കണ്ണൂർ ജില്ലാ സെക്രട്ടറി ടി വി കുട്ടി കൃഷ്ണമാരാർ, പി വി വേണുഗോപാൽ മാരാർ, കെ കെ രാധാകൃഷ്ണൻ, വാദ്യ കലാകേസരി ചെറുതാഴം ചന്ദ്രൻ മാരാർ, കോട്ടക്കൽ രമേശൻ മാരാർ, പ്രസീജ് കുമാർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ് മെൻ്റുകൾ വിതരണം ചെയ്യ്തത്. യുഎസ്എസ് സ്കോളർഷിപ്പ് നേടിയ ആദിദേവ് കൃഷ്ണ, ആര്യനന്ദ് കൃഷ്ണ, കലാ കായിക മേഖലകളിൽ കഴിവ് തെളിയിച്ച സൗരവ് സജിത്തിനെയും ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് പിഡബ്ല്യുഡി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയറും ജ്യോതിഷഭൂഷണം ജ്യോതിഷ വിദ്യ എന്നീ മേഖലകളിൽ ഡോക്ടറേറ്റ് നേടിയ ഹരിദാസ് മാരാർ മാമ്പയിലിനെയും കൃഷ്ണ ബിൽഡേഴ്സിന്റെ ഉടമസ്ഥനും മികച്ച ആർക്കിടെക്ടും സിനിമ സീരിയൽ നടനുമായ പ്രസീജ് കുമാർ ചിറക്കലിനെയും പൊന്നാടയണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.