നാടിന്റെ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കണ്ണൂർ : നാടിന്റെ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ രത്നകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനും പൊതു ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ഇത്തരം ഘട്ടത്തിൽ ആവശ്യമാണെന്നും കണ്ണപുരം പോലീസിന്റെ പ്രവർത്തനം മാതൃകാ പരമാണ് എന്നും കണ്ണൂർ സിറ്റി. അസിസ്റ്റൻറ് കമ്മീഷണർ രത്നകുമാർ പറഞ്ഞു. ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന സിറ്റി. അസിസ്റ്റൻറ് കമ്മീഷണർ രത്നകുമാറിന് കണ്ണപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബാബുമോൻ പി. ഹാരം നൽകി ആദരിച്ചു. കെ രാജീവൻ, അതുൽ രാജ്, സുനിൽ ഒ.വി, അസ്കർ ഐ സി, സറീന കെ സുനിൽകുമാർ പി പി എന്നിവർ സംസാരിച്ചു.