ഹജ്ജ് 2026 രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് തുടങ്ങി
തളിപ്പറമ്പ് : 2026 ഹജ്ജ് കർമത്തിനായി യാത്ര പുറപ്പെടുന്നവർക്കുള്ള സാങ്കേതിക പരിശീലനത്തിന്റെ സംസ്ഥാന തല ഉത്ഘാടനം തളിപ്പറമ്പ് സൂര്യ ഓഡിറ്റോറി യത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി പി മുഹമ്മദ് റാഫി, അഡ്വ:മൊയ്തീൻകുട്ടി, ശംസുദ്ധീൻ അരിഞ്ചിറ,അസ്കർ കോറാട്, മുനിസിപ്പൽ കൗൺസിലർ പി റഫീഖ്, സി കെ സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ, പ്രസംഗിച്ചു.ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റികളായ ഷാജഹാൻ എറണാകുളം, നിസാർ അതിരകം, മുഹമ്മദ് സലീം കെ, ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫർ സ്വാഗതവും, തളിപ്പറമ്പ് ട്രെയിനിങ് ഓർഗനൈസർ, പി വി അബ്ദുനാസർ നന്ദിയും പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലെ 340 ഹാജിമാർ പരിശീലനത്തിൽ പങ്കെടുത്തു. ജനുവരി 29 അഴിക്കോട് മണ്ഡലം രിഫ്ത മാൾ, ഫെബ്രുവരി 01 കൂത്തുപറമ്പ് മണ്ഡലം എം ഇ എസ് സ്കൂൾ പാനൂർ, 2നു ധർമടം മണ്ഡലം സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയം ചക്കരക്കൽ 7നു പേരാവൂർ മണ്ഡലം കാക്കയങ്ങാടും, കണ്ണൂർ മണ്ഡലം ഡി ഐ എസ് കണ്ണൂർ സിറ്റിയിലും,.11 നു തലശ്ശേരി മണ്ഡലം തലശേരിയിലും 15നു ഇരിക്കൂർ മണ്ഡലം ഇരിക്കൂർ റഹ്മാനിയ ഓഡിറ്റോറി യത്തിലും മട്ടന്നൂർ മണ്ഡലം കളറോട് രരാവിസ് ഹോട്ടൽ കോൺഫ്രൻസ് ഹാളിലും പരിശീലനം നടക്കും. 13009 ഹാജിമാർക്കാണ് സംസ്ഥാനത്ത് ഇതു വരെ അവസരം ലഭിച്ചത്, ഇനി കുറച്ചു പേർക്ക് കൂടി വെയ്റ്റിങ് ലിസ്റ്റിൽ നിന്നും അവസരം ലഭിക്കും. മെയ് 5നാണു കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ ഹജ്ജ് വിമാനം പുറപ്പെടുക.