വയനാട് ദുരിതബാധിതർക്ക് സഹായവുമായി തൽസമയ ചിത്രം വരയും വില്പനയും സംഘടിപ്പിച്ചു
കണ്ണൂർ : വയനാട് ദുരിതബാധിതർക്ക് സഹായവുമായി കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ തൽസമയ ചിത്രം വരയും വില്പനയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ എൻ.കെ.പി മുത്തുകോയ , ശില്പി വൽസൻകൂർമ്മ കൊല്ലേരി, കേണൽ വി.പി.സുരേശൻ, വിനോദ് പയ്യന്നൂർ, ഹരീന്ദ്രൻ ചാലാട്, കെ.കെ.ആർ വെങ്ങര, പ്രസാദ് ചൊവ്വ, പുഷ്പ ദിനേശൻ തുടങ്ങി ജില്ലയിലെ നൂറോളം ചിത്രകാരന്മാർ പങ്കെടുത്തു. എൻ. കെ.പി മുത്തുക്കോയയെക്കുറിച്ച് കെ.ടി. ബാബുരാജ് നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.