
ഓണം സ്പെഷ്യൽ ഡ്രൈവ് അനുബന്ധിച്ചുള്ള സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടിയുടെ ഭാഗമായി വാഷ് പിടികൂടി
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് അനുബന്ധിച്ചുള്ള സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടിയുടെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസും പാടാം കവല ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായി കാഞ്ഞിരക്കൊല്ലി, ചിറ്റാരി, ഉടുമ്പൻ പുഴ, കർണ്ണാടക വനാതിർത്തി എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വാഷ് പിടികൂടി
അസ്സി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ ചിറ്റാരി – ഉടുമ്പൻ പുഴ തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 140 ലിറ്റർ വാഷ് കണ്ടെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം.പി.ഹാരിസ്, പി.എ.രഞ്ചിത്ത് കുമാർ, എം. വി.പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ് ഫോറസ്റ്റ് സെക്ഷൻ വാച്ചർ ചന്ദ്രൻ പി.സി എന്നിവരും ഉണ്ടായിരുന്നു.