വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭ
കണ്ണൂർ : വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമ്മ സേനാംഗങ്ങൾ സ്വരൂപിച്ച മുപ്പതിനായിരം രൂപ നഗരസഭാ ചെയർമാൻ പി മുകുന്ദന് കൈമാറി. വൈസ് ചെയർപേർസൺ വി സതീദേവി,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം ആമിന ടീച്ചർ, കെ വി പ്രേമരാജൻ, കെ പി ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി കെ മുഹമ്മത് കുഞ്ഞി, സെക്രട്ടറി പി എൻ അനീഷ്, വാർഡ് കൌൺസിലർമാർ, നഗര സഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.