കണ്ണൂർ ജില്ലയിലെ 24 മണിക്കൂർ ഏഴു ദിവസവും തുറന്നു പ്രവർത്തിക്കുന്ന ആദ്യ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം നടന്നു
കണ്ണൂർ : കണ്ണൂർ ജില്ലയിലെ 24 മണിക്കൂർ ഏഴു ദിവസവും തുറന്നു പ്രവർത്തിക്കുന്ന ആദ്യ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം നടന്നു. പ്രശസ്ത ശില്പി വത്സൻ കൂർമ കൊല്ലേരി ഉദ്ഘാടനം ചെയ്തു. യോഗ സെന്റർ ഉദ്ഘാടനം പ്രശസ്ത കവിയും സംഗീതജ്ഞനുമായ ഡോക്ടർ എ എസ് പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. എഴുത്തുകാരനും സിനിമ സംവിധായക നുമായ കെ ടി ബാബുരാജ് മുഖ്യാതിഥിയായി. പ്രശസ്ത ആർട്ടിസ്റ്റ് മാരായ ഹരീന്ദ്രൻ ചാലാട്, സത്യനാഥ്, ശ്രീജ സത്യനാഥ്, ജെയിൻ കാലിക്കറ്റ്, ജോയ് ചാക്കോ, എ കെ ബിജുരാജ്, പുഷ്പ ദിനേശ് തുടങ്ങിയവർ സംസാരിച്ചു.