കണ്ണൂര്‍ പിണറായിയിലെ സ്ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂർ : കണ്ണൂര്‍ പിണറായിയിലെ സ്ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലാണ് സംഭവം. നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു.