സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്സിന്
കണ്ണൂര്‍ : രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും പെരുങ്കളിയാട്ടത്തി ന്റെ നാട്ടുകാരായ കണ്ണൂര്‍ വാരിയേഴ്സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ വെള്ളിക്കപ്പില്‍ മുത്തമിട്ടു. പൊരുതിക്കളിച്ച തൃശൂര്‍ മാജിക് എഫ്സിയെ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അസിയര്‍ ഗോമസ് നേടിയ ഏക ഗോളിന് കീഴടക്കിയാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ കിരീടധാരണം. രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ പരിശീലകന് മാനുവല്‍ സാഞ്ചസിനും ചുവപ്പ് കാര്‍ഡ് കണ്ടു. സെമിയില്‍ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റവുമായി കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്സി രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ കണ്ണൂരിന്റെ പ്രതിരോധ താരം വികാസിനെ പുറത്തിരുത്തി അശ്വിന് കുമാറെത്തി. 11 മത്സരങ്ങളിലും വികാസ് ഇറങ്ങിയിരുന്നു. 4-4-3 ആയിരുന്നു ഫോര്മേഷന്.
4-4-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് പ്രതിരോധ താരങ്ങളെ ഇറക്കി അലന് ജോണിനെ ഡിഫന്‍സീവ് മിഡ്ഫില്‍ഡറാക്കി. തൃശൂരിന്റെ മധ്യനിര നിന്ത്രിച്ചിരുന്ന സൂപ്പര്‍ താരം ലെനി റോഡ്രിഗെസ്, ഫ്രാന്‍സിസ് അഡോ എന്നിവര്‍ക്ക് പകരമായി അലന് ജോണും ഉമശങ്കറും ആദ്യ ഇലവനിലെത്തി. ആദ്യ പകുതിയില്‍ വാരിയേഴ്സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. അതേ സമയം സെമിയില്‍ മലപ്പുറം എഫ്സിക്കെതിരെ നടത്തിയ പ്രകടനത്തിന്റെ നിഴല്‍ മാത്രമായിരുന്നു മാജിക് എഫ്സി. സെമിയില്‍ മലപ്പുറത്തിനെതിരെ ഹാട്രിക് അടിച്ച ട്രിനിഡാഡ് താരം മാര്‍ക്കസ് ജോസഫ് അമ്പേ പരാജയപ്പെട്ടു.
രണ്ടാം പകുതിയില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയ സച്ചിന്റെ പൊസിഷനില്‍ കീന്‍ ലൂയിസിനെ വലിച്ച് സന്ദീപിനെ ഇറക്കി. അറ്റാക്കിങിന് കരുത്ത് പകരാന്‍ തൃശൂര്‍ അലനെ പിന്‍വലിച്ച് ഇവാനെ ഇറക്കി. 57 ാം മിനിറ്റില്‍ കണ്ണൂര്‍ സിനാനെ പിന്‍വലിച്ച് അബ്ദു കരീം സാംബയെ ഇറക്കി. 69 ാം മിനിറ്റില്‍ കെവിന് എടുത്ത ഫ്രീകിക്ക് മെയ്ല്‍സണ്‍ ആല്‍വസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ തൃശൂര്‍ ടെക്നിക്കല്‍ സ്റ്റാഫിന് ചുവപ്പ് കാര്‍ഡും ജോപോള്‍ അഞ്ചേരിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. 80 ാം മിനിറ്റില്‍ തൃശൂരിന്റെ കെവിന് എടുത്ത കോര്‍ണര്‍ മെയ്ല്‍സണ്‍ ആല്‍വസ് ചാടി ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക്. മത്സരത്തില്‍ പലതവണ ഇരുടീമുകളും കളത്തിന് പുറത്ത് ഏറ്റുമുട്ടിയതോടെ റഫറി കണ്ണൂരിന്റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസിനും തൃശൂരിന്റെ പരിശീലകന് ദുലീപിന് മഞ്ഞ റെഡ് കാര്‍ഡ് ലഭിച്ചു. മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ തൃശൂര്‍ മാജിക് പ്രതിരോധ താരം മെയ്ല്‍സണ്‍ അറ്റാക്കിംങിലേക്ക് മാറി. 95 ാം മിനുട്ടില്‍ കണ്ണൂരിന്റെ അബ്ദു കരീം ഒറ്റയ്ക്ക് മുന്നേറി ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഇതോടെ കണ്ണൂര്‍ വാരിയേഴ്സ് കിരീടം ഉറപ്പിച്ചു