ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം എസ് എം ഇ ക്ലിനിക് സംഘടിപ്പിച്ചു
കണ്ണൂർ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ യും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തി ൽ എം എസ് എം ഇ ക്ലിനിക് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രലായത്തിന്റെയും കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് അക്സലറേറ്റിംഗ് എം എസ് എം ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക് സംഘടിപ്പിച്ചത്. പരിപാടി ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീജയ പി കെ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ ലിനീഷ് ടി കെ അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ടി മുഹമ്മദ്, വ്യവസായ വികസന ഓഫീസർമാരായ എം സുനിൽ, ടി വി ശ്രീകാന്ത്,ടി ലിജി എന്നിവർ സംസാരിച്ചു. പരിപടിയിൽ ബ്രാൻഡിംഗ് നടപടി ക്രമങ്ങൾ, ജി എസ് ടി സേവനങ്ങൾ എന്നീ വിഷയത്തിൽ മുഹമ്മദ് സാദിഖ്,ബൈജു പൂവക്കാട് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.