36 വർഷം മുമ്പ് കാണാതായ സഹോദരിയെ തേടി കണ്ണൂരിൽ എത്തിയ കോട്ടയം സ്വദേശി സിന്ധു സഹോദരിയെ കണ്ടെത്തി
കണ്ണൂർ : 36 വർഷം മുമ്പ് കാണാതായ സഹോദരിയെ തേടി കണ്ണൂരിൽ എത്തിയ കോട്ടയം സ്വദേശി സിന്ധുവിനും ഭർത്താവിനും സ്വപ്നസാഫല്യം. ഒറ്റ ദിവസം കൊണ്ട് കാണാതായ സഹോദരിയെ വളപട്ടണം പോലീസ് കണ്ടെത്തി. കടുത്തുരുത്തി സ്വദേശി ശൈലജയെയാണ് അഴീക്കൽ ബീച്ച് ഭാഗത്ത് പോലിസ് കണ്ടെത്തിയത് വളപട്ടണം പോലീസിൻ്റെ സഹായത്തിന് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത് ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐമാരായ ടി എം വിപിൻ, പി ഉണ്ണികൃഷ്ണൻ, എസ് സി പി ഒ വിൽസൺ ബിനോയ്, കെ സുമിത്ത് എന്നിവരാണ് മൂന്നര പതിറ്റാിന് ശേഷം സഹോദരങ്ങളുടെ സംഗമത്തിന് കാരണക്കാരായത്.