കെ എസ് ആർസി വിദ്യാഭ്യാസ എന്റോവ്മെന്റ് കോലത്തു വയൽ കോട്ടു മൂലയിൽ വിതരണം നടത്തി
കണ്ണൂർ : കെ എസ് ആർസി വിദ്യാഭ്യാസ എന്റോവ്മെന്റ് കോലത്തു വയൽ കോട്ടു മൂലയിൽ വിതരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് എൻ തമ്പാൻ അധ്യക്ഷത വഹിച്ചു. പത്തനംത്തിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി മൈത്രി ഉദ്ഘാടനവും എന്റോവ്മെന്റ് വിതരണവും നടത്തി വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പയ്യന്നൂർ ശ്രീനാരായണ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഏവിലീന സമ്മാന വിതരണം നടത്തി. ഡോ.സി വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.കെ പി പ്രകാശൻ, ഏ വിജയൻ പി പി വത്സൻ കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു കെ എസ് ആർ സി കലാ ട്രൂപ്പിന്റെ ഗാനമേളയും അരങ്ങറി.