ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അമ്മമാരുടെ നേതൃത്വത്തിൽ കൃഷ്ണഗാഥ സമ്പൂർണ പാരായണം ആരംഭിച്ചു
കണ്ണൂർ : ആദ്യ പച്ചമലയാള കൃതിയായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മഹാകാവ്യം പിറന്ന മണ്ണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ക്കൊരുങ്ങി. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അമ്മമാരുടെ നേതൃത്വ ത്തിൽ ശനിയാഴ്ച രാവിലെ കൃഷ്ണഗാഥ സമ്പൂർണ പാരായണം ആരംഭിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തിങ്കളാഴ്ച പുലർച്ചെ നാലിന് നടതുറ ക്കൽ, നിർമാല്യ ദർശനം ആറിന് ഗണപതി ഹോമം, അഖണ്ഡനാമ ജപം, 6.30 ന് ആനപ്പുറ ത്ത് ശിവേലി എഴുന്നള്ളത്ത് , 8.30 ന് നവകം, പഞ്ചഗവ്യ പൂജ, 9.30 കലശാഭിഷേക ത്തോടെ ഉച്ചപൂജ, 12.30 ന് അന്നദാനം, വൈകുന്നേരം ആറിന് ആനപ്പുറത്ത് കാഴ്ച ശീവേലി , 8.30 ന് ദീപാരാധന അർദ്ധരാത്രി ശ്രീകൃഷ്ണ ജന്മമുഹുർത്ത ത്തിൽ 12 മണി മുതൽ അർഘ്യ പൂജ നടക്കും. ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിശേഷാൽ പൂജകളും മാതൃസമിതിയുടെ നേതൃത്വ ത്തിൽ സമ്പൂർണ കൃഷ്ണഗാഥ പാരായണവും ഒരുക്കിയിട്ടുണ്ട്. സി. എം. എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ചിങ്ങം കൃഷ്ണപ്പാട്ടു പാരായണ പ്രചാരണ മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപവത്കരിച്ച കൃഷ്ണപ്പാട്ടു വഴക്കം വാട്സ് ആ പ്പ്കൂട്ടായ്മ അംഗങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വിവിധ ക്ഷേത്ര ങ്ങളിൽ കൃഷ്ണഗാഥ സമ്പൂർണ പാരായണം നടത്തി വരുന്നത്.