പയ്യന്നൂർ നഗരസഭ കാനായി ജൈവ ഗ്രാമം വിളവെടുപ്പുത്സവം; പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സി.ജയ, ടി.വിശ്വനാഥൻ, കൗൺസിലർ മാരായ മണിയറ ചന്ദ്രൻ,കെ.എം. ചന്തുക്കുട്ടി, ബി. കൃഷ്ണൻ കൃഷി ഓഫീസർ ഏ.വി. രാധാകൃഷ്ണൻ, നഗരസഭ സൂപ്രണ്ട് ചന്ദ്രശേഖരൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ എം.വി. തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ കാനായി 7 ഏക്കർ സ്ഥലത്താണ് വിവിധ പദ്ധതികൾ ഒരുങ്ങുന്നത്. ആധുനിക കൃഷിമുറകളായ കൃത്യത കൃഷി രീതിയിലുടെ ഒരുക്കിയ വെള്ളരി, വെണ്ട, തക്കാളി, വഴുതന എന്നിവയാണ് വിളവെടുത്തത്. ജൈവ ഗ്രാമത്തിൽ നടന്ന പരിപാടിയിൽ കർഷകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.