തളിപ്പറമ്പ ട്രാഫിക് സംവിധാനം സുഗമമാക്കുക എന്ന് ആവിശ്യപ്പെട്ടു ചർച്ച നടത്തി
തളിപ്പറമ്പ : തളിപ്പറമ്പ പട്ടണത്തിലെ അനധികൃത പാർക്കിംഗ്,അനധികൃത കച്ചവടവും കാരണം വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും കാൽനട യാത്ര ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉത്സവ സീസണുകളിൽ ആളുകൾ പട്ടണത്തിൽ വരുന്നത് തന്നെ കുറഞ്ഞിരിക്കുകയാണ് അതിനാൽ ട്രാഫിക് സംവിധാനം സുഗമമാക്കുകയും ആനധികൃത പാർക്കിംഗ് -ആനധികൃത കച്ചവടം പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ ദിനേശനുമായി വിഷയം അവതരിപ്പിക്കുന്നതിനും വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിനുവേണ്ടി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസിഡണ്ട് കെ എസ് റിയാസ് ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി.ജയരാജ് എന്നിവർ പോലീസ് സ്റ്റേഷനിൽ വെച്ച് ചർച്ച നടത്തി. പട്ടണത്തിൽ വിവിധ ഭാഗങ്ങളിൽ റോഡിനു വശത്തായി അന്ധികൃതമായി മണിക്കൂറുകളോളം പാർക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കിമെന്നും അനധികൃത വ്യാപാരം നടത്തുന്ന സംഘങ്ങളെ പട്ടണത്തിൽ വ്യാപാരം ചെയ്യാൻ അനുവദിക്കില്ലെന്നും പോലീസ് ഉറപ്പ് നൽകി