കണ്ണപുരം ഈസ്റ്റ് യു പി സ്കൂളിന് പുതിയ ഒരു വാട്ടർ ഫിൽറ്റർ സംഭാവന നൽകി മാറ്റാങ്കീൽ ടീം
കണ്ണൂർ : നമ്മുടെ നാടിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ എപ്പോഴും അനുകരണീ യമായ മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള യുവ കൂട്ടായ്മയാണ് മാറ്റാങ്കീൽ ടീം. ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായി പുതിയ അദ്ധ്യയന വർഷത്തിൽ കണ്ണപുരം ഈസ്റ്റ് യു പി സ്കൂളിന് പുതിയ ഒരു വാട്ടർ ഫിൽറ്റർ കൂടി സമ്മാനിച്ചു മാറ്റാങ്കീൽ ടീം. ക്ലബ് മെമ്പർമാരുടെ സാന്നിധ്യത്തിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വാട്ടർ ഫിൽറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.