ദിവ്യ എസ് അയ്യരുടെ പോസ്റ്റിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
കണ്ണൂർ : ദിവ്യ എസ് അയ്യരുടെ ഫെസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരം എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണം ദൗർഭാഗ്യകരമാണ്. കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ യാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണൽ മറ്റൊരു പ്രൊഫഷണലി നെകുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും കെ കെ രാഗേഷ് ചോദിച്ചു. ജില്ലാ സെക്രട്ടറിക്ക് അഭിവാദ്യങ്ങൾ എന്നല്ല പോസ്റ്റ് ചെയ്തത്. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് സൈബർ ബുള്ളിയിങ് നടത്തുന്നത്. പ്രാകൃത മനസ്സുള്ളവരാണ് വിവാദത്തിന് പിന്നിൽ എന്നും കെ കെ രാഗേഷ് പറഞ്ഞു.