നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ട്രാവൽ ബസാർ സംഘടിപ്പിക്കുന്നു
കണ്ണൂർ : നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേർസിന്റേയും ടൂറിസം സംരംഭകരുടേ യും സംയുക്ത സംരംഭമായ” നോംറ്റോ (നോർത്ത് മലബാർ ടൂറിസം ഓർഗനൈസേ ഷൻ) യുടെ ആഭിമുഖ്യത്തിൽ ട്രാവൽ ബസാർ സംഘടിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി നവം 23 ന് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ കാലത്ത് 9-30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യുമെന്ന് ചേമ്പർ പ്രസിഡണ്ട് ടി കെ രമേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലുടനീളമുള്ള 200 ഓളം ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ 80 ഓളം ടൂറിസം സംരംഭകരും പരിപാടിയിൽ പങ്കെടുക്കും. 23 ന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തീട്ടുണ്ട്. 6 മണിക്ക് കൃഷ്ണബീച്ച് റിസോർട്ടിൽ ഒരുക്കുന്ന കലാ സാംസ്കാരിക പരിപാടിയിൽ കോൽക്കളി, ദഫ് മുട്ട്, പൂരക്കളി, തിരുവാതിര, മോഹിനിയാട്ടം, ജയൻ മാങ്ങാട് സംവിധാനം ചെയ്ത തെയ്യാട്ടം ഡോക്യുമെന്ററി എന്നിവ യുണ്ടാകും. 24ന് പൊതുജനങ്ങൾക്ക് സൗജന്യമായി ട്രാവൽ ബസാറിലെ സ്റ്റാളുകൾ സന്ദർശിക്കാൻ അവസരമുണ്ട്. സിക്രട്ടറി സി അനിൽകുമാർ, വൈസ് പ്രസിഡന്റ് ടി വി മധുകുമാർ, ജോയിന്റ് സിക്രട്ടറി പി മുകുന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു