ബാലസംഘം പാപ്പിനിശ്ശേരി ഏരിയാ വേനല്‍ തുമ്പികള്‍ പരിശീലന ക്യാമ്പ് ഏപ്രില്‍ 21 മുതല്‍ 26 വരെ കല്ല്യാശ്ശേരിയില്‍ നടക്കും
കണ്ണൂർ : ബാലസംഘം പാപ്പിനിശ്ശേരി ഏരിയാ വേനല്‍ തുമ്പികള്‍ പരിശീലന ക്യാമ്പ് ഏപ്രില്‍ 21 മുതല്‍ 26 വരെ കല്ല്യാശ്ശേരിയില്‍ നടക്കും.സംഘാടക സമിതി രൂപീകരണ യോഗം കെ.വി.സ്മാരക മന്ദിരത്തില്‍ CPIM പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി കെ.നാരായണന് ഉദ്ഘാടനം ചെയ്തു. 17 വര്‍ഷത്തിന് ശേഷമാണ് പരിശീലന ക്യാമ്പ് കല്ല്യാശ്ശേരിയില്‍ വരുന്നത്. ടി.ടി.ബാലകൃഷ്ണന് അദ്ധ്യക്ഷനായി. ബാലസംഘം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി പ്രജിത്ത്. കെ,ഏരിയാ പ്രസിഡന്റ് ഐശ്വര്യ. എ, ബാലസംഘം ജില്ലാ ജോ.കണ്‍വീനര്‍ ടി.സതീഷ് കുമാര്‍, ഏരിയാ കണ്‍വീനര്‍ വിഷ്ണു .എം.പി, CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പി.പി.ഷാജിര്‍, കെ. പ്രദീപ് കുമാര്‍, ഇ.വേണുഗോപാലന്‍, ലോക്കല്‍ സെക്രട്ടറി കെ.ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ചെയര്മാന് : ഇ. വേണുഗോപാലന്‍, കണ്‍വീനര്‍ : എന്‍. സുഭാഷ് എന്നിവരെ തെരഞ്ഞെടുത്തു