പാപ്പിനിശ്ശേരി സെൻ്റിനറി മെമ്മോറിയൽ സി എസ് ഐ പള്ളിയിലെ അവധിക്കാല ബൈബിൾ ക്ലാസുകളോടനു ബന്ധിച്ചു കുട്ടികളുടെ റാലി നടന്നു
കണ്ണൂർ : പാപ്പിനിശ്ശേരി സെൻ്റിനറി മെമ്മോറിയൽ സി എസ് ഐ പള്ളിയിലെ അവധിക്കാല ബൈബിൾ ക്ലാസുകളോടനു ബന്ധിച്ചു കുട്ടികളുടെ റാലി നടന്നു. മാർച്ച് 30നാണ് വികാരി ഫാദർ ഷിജു വർക്കി ജോൺ ക്ലാസ്സുകളുടെ ഉൽഘാടനം നിർവ്വഹിച്ചത്. ചൈൽഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് ഡയറക്ടർ ബിജോ തമ്പി, റിനി തമ്പി, സുജ അനീഷ് എന്നിവരാണ് നേതൃത്വം നല്കുന്നത്. “കൂടെയുള്ള ദൈവം എന്ന വിഷയം അടിസ്ഥാനപ്പെടുത്തി ക്ലാസ്സുകൾക്കൊപ്പം വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ, നേതൃ പരിശീലനം, ഗെയിംസ് എന്നിവയും ക്ലാസ്സുകളുടെ ഭാഗമാണ്.എഴുപതോളം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ഏപ്രിൽ ആറാം തീയതി ഞായറാഴ്ച സമാപിക്കും