സ്കൂൾ ഒളിമ്പിക്സ്; പി.കെ. സായൂജിനും മുഹമ്മദ് ഫർഹാനും ഇരിണാവിൻ്റെ പൗരാവലി സ്വീകരണം നൽകി
കണ്ണൂർ : സ്കൂൾ ഒളിമ്പിക്സ്ൽ ഇരട്ട സ്വർണവും 2 വെങ്കല മെഡലുകളും നേടിയ പി.കെ. സായൂജിനും മുഹമ്മദ് ഫർഹാനും ഇരിണാവിൻ്റെ പൗരാവലി സ്വീകരണം നൽകി. ഇരിണാവ് കച്ചേരിത്തറക്ക് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഇരിണാവിൻ്റെ ജനാവലി ഒന്നാകെ അണിചേർന്നു.അനുമോദന യോഗത്തിൽ കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ടി. ചന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പ്രീത, ടി. സുജിത്, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.വി. ഭാനുമതി, പി.കെ.വി എം യു.പി. സ്കൂൾ ഹെഡ് മിസ്റ്റ്രസ് ബിന്ദു , തുടങ്ങിയവർ സംസാരിച്ചു. പാപ്പിനിശ്ശേരി സ്മൃതി സംഗമം പ്രതിനിധി കെ. ശശി സംഘത്തിൻ്റെ ഉപഹാരം നൽകി