അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി.എസ്സ്.സി. നേഴ്സിങ് വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കണ്ണൂർ : ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് അവേർനസ്സ് പൊതുജനങ്ങൾ ക്ക് നൽകുന്നതിനു വേണ്ടി സി.എച്ച്.സി. ഇരുവേരിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി.എസ്സ്.സി. നേഴ്സിങ് വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിവേരി മെഡിക്കൽ ഓഫീസർ ഡോക്ടർ ഡോ: കെ.മായ ക്ലാസ് കൈകാര്യം ചെയ്തു. പബ്ലിക് ഹെൽത്തിനെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. ബിന്ദുവും JPHN നെ കുറിച്ച് കെ. ഷൈമലതയും ക്ലാസ് എടുത്തു. പ്രൈമറി ഹെൽത്ത് സേഴ്സ് മോളി ജോസഫ്, ട്യൂട്ടർമാരായ എ ആർ അഞ്ചൽചന്ദ്ര, ജെ. അർച്ചന, എച്ച്.എസ് ഇ. മനോജ് തുടങ്ങിയവർ സംസാരിച്ചു. അമ്പതോളം നേഴ്സിങ് വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു