നെൽകൃഷിയിൽ നൂറുമേനി വിളയിച്ച് ചെറുകുന്ന് ഗവണ്മെന്റ് വെൽഫയർ ഹയർ സെക്കന്റ്റി സ്കൂൾ
കണ്ണൂർ : നെൽകൃഷിയിൽ നൂറുമേനി വിളയിച്ച് ചെറുകുന്ന് ഗവണ്മെന്റ് വെൽഫയർ ഹയർ സെക്കന്റ്റി സ്കൂൾ. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് കെ വി രാജീവൻ ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകത്തിലെ അറിവുകൾക്കപ്പുറം കൃഷിയെ അടുത്തറിയുകയാണ് ചെറുകുന്ന് ഗവണ്മെന്റ് വെൽഫയർ ഹയർ സെക്കന്റ്റി സ്കൂൾ. ഇക്കുറി ചെറുകുന്ന് കട്ടക്കുളം വയലിൽ ഒരു ഏക്കറോളം സ്ഥലത്ത് ആണ് നെൽകൃഷി ചെയ്തത്. കഴിഞ്ഞ പതിനഞ്ച് വർഷത്തോ ളമായി കൃഷിയെ ചേർത്ത് പിടിക്കുന്നുണ്ട് ഈ വിദ്യാലയം. എൻ എസ് എസ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നാണ് കൃഷി വിജയകരമാക്കിയത്. ഹരിത ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തിയത്.
കുട്ടികളിൽ കാർഷിക അവബോധം ഉണ്ടാകുന്നതിനു ആണ് കൃഷി നടത്തുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളുടെയും കൃഷി ഭവന്റെയും സഹകരണത്തോടെ യാണ് കൃഷി നടത്തുന്നത്. ഇപ്രാവശ്യം ഉമ ഇനത്തിൽ പെട്ട നെൽവിത്താണ് കൃഷി ചെയ്തത്. കൃഷിഅനുഭവങ്ങൾ അടുത്ത റിയാൻ സ്കൂളിലെ കുരുന്നുകളും പാടത്ത് എത്തിയിരുന്നു. വരും വർഷങ്ങ ളിലും കൃഷി തുടർന്നു കൊണ്ടു പോകാൻ ആണ് ഇവരുടെ തീരുമാനം. പ്രിൻസിപ്പാൾ Dr കെ ആർ ശ്രീലത, ഹെഡ്മിസ്ട്രസ് കെ.വി ഗിരിജ, NSS പ്രോഗ്രാം ഓഫീസർ പ്രശാന്ത് ബാബു കൈതപ്രം, കെ വി കവിത, സി എച്ച് ലളിത, കെ ജനാർദ്ദനൻ, കെ കെ അരുണ, പിശ്രീവിദ്യ, പി പ്രീജ, ടി ഷൈനി, പി. സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു