ദേശീയ പാതയിൽ പാപ്പിനിശ്ശേരി എപിജെ അബ്ദുൽ കലാം ആസാദ് പാർക്കിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു
കണ്ണൂർ : ദേശീയ പാതയിൽ പാപ്പിനിശ്ശേരി എപിജെ അബ്ദുൽ കലാം ആസാദ് പാർക്കിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. ദേശീയ പാതയിൽ പാപ്പിനിശ്ശേരി എപിജെ അബ്ദുൽ കലാം ആസാദ് പാർക്കിന് സമീപമുള്ള ബസ് സ്റ്റോപ്പിന് അടുത്താണ് മാലിന്യം തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. അതിനു മുന്നിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ക്യാമറക്ക് മുന്നിൽ ചെക്കാലികൾ കൂട് കൂട്ടിയിരിക്കുന്നതിനാൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യവും പഴങ്ങളുടെ തൊലികൾ അടങ്ങിയ മാലിന്യവുമാണ് ചക്കുകളിലാക്കി കണ്ടൽ കാടുകൾ നിറഞ്ഞ ഈ പ്രദേശത്ത് തള്ളുന്നത്. ഇവിടെ കക്കുസ് മാലിന്യം തള്ളുന്നതും പതിവാണ്. സമീപത്തു ബസ് കാത്തുനിൽക്കുന്നവർ ദുർഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. പഞ്ചായത്ത് ഇടപെട്ട് ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടി ശക്തമായ നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.