കണ്ണൂരിൽ അക്ഷരഗുരു കവിയൂർ രാഘവൻ അനുസ്മരണവും പുരസ്കാര ആദരസമർപ്പണവും സംഘടിപ്പിച്ചു
കണ്ണൂർ : ഉത്തര കേരള കവിത സാഹിത്യ വേദി കണ്ണൂരിൽ അക്ഷരഗുരു കവിയൂർ രാഘവൻ അനുസ്മരണവും പുരസ്കാര ആദരസമർപ്പണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ അഡ്വക്കറ്റ് പി. ഇന്ദിര ഉദ്ഘാടനവും പുരസ്കാര ആദരസമർപ്പ ണവും നിർവഹിച്ചു. കാവ്യ പ്രതിഭാ പുരസ്കാരം കവയത്രി ശ്രീജ സുനിൽ ഏറ്റുവാങ്ങി. ഡോക്ടർ എൻ കെ ശശീന്ദ്രൻ, കലാമണ്ഡലം വനജ, കണ്ണൂർ സരസ്വതി തുടങ്ങിയവരെ ആദരിച്ചു. കണ്ണൂർ തളാപ്പ് സംഗീത കലാക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ശശികല, ടി കെ ഡി മുഴപ്പിലങ്ങാട്, സുമ പള്ളിപ്രം, സൗമി മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു.